Saturday, 29 October 2011

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഇന്‍ഡോറില്‍ മുങ്ങിമരിച്ചു

മംജേശ്വരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ബന്തിയോട് ഹേരൂര്‍ സ്വദേശി ഇന്‍ഡോറില്‍ മുങ്ങി മരിച്ചു. ഹേരൂര്‍ സ്വദേശിയും, സി പി സി ആര്‍ ഐ യില്‍ താമസക്കാരനുമായ യൂസഫ് സഫ്വാന്‍ (18) ആണ് ഇന്‍ഡോറില്‍ കോളേജിനു സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചത്. ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ സഫ്വാന്‍ കുളിക്കുന്നതിനിടയില്‍ കാല്‍ തെന്നിവീഴുകയായിരുന്നു. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ഡോറില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സഫ്വാന്‍ സി പി സി ആര്‍ ഐ യില്‍ ജീവനക്കാരനായിരുന്ന മൂസയുടെയും, ബീഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍ : റിസ്വാന്‍, തഹ്‌സിയ.

No comments:

Post a Comment